ചവറ: മകനോടൊപ്പം സ്കൂട്ടറില്‍ പോവുകയായിരുന്ന വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. കരിത്തുറ - കോവില്‍ത്തോട്ടം -132 കടവില്‍ വടക്കതില്‍ വീട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ റീത്താ ഫ്രാന്‍സിസ് (54)ആണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ച മകൻ ശ്യാം ഫ്രാൻസിസിനെ പരിക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.10- ഓടെ ചവറ പാലത്തിന് തെക്ക് എഎംസി മുക്കിന് സമീപത്തായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ റീത്താ ഫ്രാന്‍സിസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ. മകള്‍ : സുധി ഫ്രാന്‍സിസ്. മരുമക്കള്‍: നീതു, ബെന്‍സി.